പുതിയ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാം കാണാറുണ്ട്. ചില ഫ്യൂഷൻ വിഭവങ്ങൾ കാണുമ്പോൾ ഇങ്ങനെയൊക്കെ കഴിക്കാമോ എന്നുപോലും ചിന്തിക്കുന്നു. ചില ഭക്ഷണങ്ങൾ നമ്മെ കൊതിപ്പിക്കുമ്പോൾ, ചിലതിന്റെ രുചിയോർത്താൽ തന്നെ നമ്മുടെ മുഖം ചുളിയും. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നത് മാഗിയിലാണ്. പല രീതിയിലുള്ള മാഗികൾ നാം കണ്ടിട്ടുണ്ട്, ചിലരെങ്കിലും അവ രുചിച്ചറിഞ്ഞിട്ടുമുണ്ട്.
ഫാന്റ മാഗി, ചോക്കലേറ്റ് മാഗി, പാൻ മസാല മാഗി, റൂഹ് അഫ്‌സ മാഗി ഇങ്ങനെ നീളുന്നു മാഗികളുടെ നിര. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും ഒരു മാഗി തന്നെ. ‘സ്റ്റിംഗ് വാലി മാഗി’ എന്ന പേരിലുള്ള ഒരു മാഗിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്ട്രോബെറി രുചിയുള്ള ഒരു കാർബണേറ്റഡ് എനർജി ഡ്രിങ്ക് ആണ് സ്റ്റിംഗ്. ഈ എനർജി ഡ്രിങ്ക് മാഗിയിൽ മിക്സ് ചെയ്ത് നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്.
Khatam
Tata Tata
Bye bye😓😓 pic.twitter.com/S66rsmf3fz— harshu 🐼 (@Highonpanipuri) November 15, 2022
മാഗിയിൽ വെള്ളം ചേർക്കുന്നതിന് പകരം സ്റ്റിംഗ് എനർജി ഡ്രിങ്ക് ഒഴിക്കുകയാണ്. ഇതിലേയ്‌ക്ക് മസാലയും ഉള്ളിയും പച്ചമുളകും ചേർത്ത് തിളപ്പിച്ച് വറ്റിക്കുന്നു. ശേഷം ഇത് ഒരാൾക്ക് കഴിക്കാൻ നൽകുന്നതാണ് വീഡിയോയിൽ. വിചിത്രമായ ഈ കോമ്പിനേഷനോട് പലരും വെറുപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നു. ആരോഗ്യത്തിന് ദോഷകരമാകുന്ന ഇത്തരം വിഭവങ്ങൾ ദയവ് ചെയ്ത് വാങ്ങിച്ചു കഴിക്കരുതെന്ന് പലരും വീഡിയോ പങ്കുവെച്ചു കൊണ്ട് പറയുന്നു.
Comments