ന്യൂഡൽഹി : രാജ്യത്ത് ട്രെയിൻ അപകടത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയാൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. റെയിൽ പാളത്തിന് ഇരുവശവും മതിലുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിനുകൾ ഇടിച്ച് കന്നുകാലികളും മറ്റും അപടത്തിൽ പെടുന്നതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം.
ഇതിന്റെ ആദ്യ ഘട്ടത്തിൽ ഗാന്ധിനഗർ-മുംബൈ റൂട്ടിൽ 1000 കിലോമീറ്റർ നീളത്തിൽ ചുറ്റുമതി നിർമ്മിക്കാനാണ് തീരുമാനം. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ട്രെയിൻ അപകടങ്ങൾ വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് മതിലുകൾ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏത് രീതിയിലാണ് സുരക്ഷാ മതിൽ പണിയുക എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
Comments