ന്യൂഡൽഹി : 2023 ൽ ഇന്ത്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയുടെ ലോഗോയിൽ താമരയുടെ ചിഹ്നം ഉൾപ്പെടുത്തിയതിനെ ചൊല്ലി കോൺഗ്രസ് മോദി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു . എന്നാലിതാ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലെ വേദിയിലും താമരപ്പൂവിന് സ്ഥാനം ഒപ്പം ഗരുഡനും,മഹാവിഷ്ണുവുമുണ്ട്.
താമരയെ ചിഹ്നമായി തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനത്തിൽ യുക്തിസഹമായി ഒന്നുമില്ലെങ്കിലും, താമരപ്പൂവിന്റെ പ്രാധാന്യവും ഇന്ത്യൻ സംസ്കാരവുമായുള്ള അതിന്റെ ബന്ധത്തെയും പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിരുന്നു . താമരപ്പൂവ് നമ്മുടെ പുരാണ പാരമ്പര്യത്തെയും നമ്മുടെ വിശ്വാസത്തിന്റെയും , ബൗദ്ധികതയുടെയും പ്രതീകമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി നടക്കുന്ന വേദിയിൽ തന്നെ ഒരു താമരക്കുളമുണ്ട്. പ്രസിഡന്റ് ജോക്കോവി G20 ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്തതാകട്ടെ ഗരുഡ വിസ്ണു കെഞ്ചന പാർക്കും. ഗരുഡൻ ഹിന്ദു, ബുദ്ധ, ജൈന വിശ്വാസങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഹിന്ദു ദേവതയെയും ദൈവിക സൃഷ്ടിയെയും പ്രതിനിധീകരിക്കുന്നു.
നവംബർ 15 ന്, ലോട്ടസ് പോണ്ടിലാണ് G20 നേതാക്കൾക്കായി അത്താഴവിരുന്ന സംഘടിപ്പിച്ചത് . 7,500-ലധികം ആളുകളെ ഉൾക്കൊള്ളുന്ന ഗരുഡ വിസ്‌നു കെഞ്ചനയിലെ ഏറ്റവും വലിയ ഔട്ട്‌ഡോർ ലാൻഡ്‌മാർക്കാണ് ലോട്ടസ് പോണ്ട്. ലോട്ടസ് പോണ്ട് ഏരിയയിൽ വലത്തും ഇടതുവശത്തും ചുണ്ണാമ്പുകല്ലുകളുടെ ചുവരിൽ മനോഹരമായ ഒരു ചുവർചിത്രമുണ്ട്. വിഷ്ണുവിനെ വഹിക്കുന്ന ഗരുഡ വാഹനത്തിന്റെ ചിത്രമാണിത് . അതിന്റെ പ്രതിമയും ഇവിടെ നിലകൊള്ളുന്നു.
ഇന്തോനേഷ്യയിലെ ശിൽപങ്ങൾ ഹിന്ദു കലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഹിന്ദു ദേവന്മാർക്കും ദേവതകൾക്കും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഇവിടെയുണ്ട് .ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ വിഷ്ണു, ലക്ഷ്മി ദേവി, സരസ്വതി ദേവി എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളുണ്ട്.
















Comments