ന്യൂഡൽഹി : ജി 20 ഉച്ചകോടയിൽ പങ്കെടുത്ത ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്, ചൈന, ബ്രിട്ടൺ, ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തലവന്മാർക്കാണ് ഇന്ത്യൻ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് നൽകിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഹിമാചൽ പ്രദേശിൽ നിന്നുള്ള കാങ്ക്ര മിനിയേചർ പെയിന്റിംഗാണ് സമ്മാനിച്ചത്. മുഗൾ ചിത്രകാരന്മാർ ജയദേവ ബിഹാരിയുടെയും കേശവ് ദാസിന്റെയും പ്രണയകവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമാണിത്.
ഇന്ത്യയുടെ ശക്തി ആരാധനയുടെ മഹത്വം വ്യക്തമാക്കുന്ന അഹമ്മദാബാദിലെ കൈത്തറി വസ്ത്രത്തിൽ തുന്നിയ ദേവീ രൂപം നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് സമ്മാനമായി കൈമാറിയത്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ഹിമാചൽ പ്രദേശിലെ മാണ്ഡി, കുളു എന്നീ ജില്ലകളിൽ നിന്നുള്ള കനാൽ പിച്ചള സെറ്റാണ് നൽകിയത്. പരമ്പരാഗത സംഗീതോപകരണമാണിത്. എന്നാൽ ഇത് അലങ്കാരത്തിനും ഉപയോഗിച്ചുവരുന്നുണ്ട്.
ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് വടക്കൻ ഗുജറാത്തിൽ നിന്നുള്ള സാൽവി കുടുംബം കൈകൊണ്ട് നെയ്ത ഒരു സ്‌കാർഫ് സമ്മാനിച്ചു. പടാൻ പടോല ദുപ്പട്ടയാണിത്. ഡബിൾ ഇക്കത്തിൽ വിവിധ നിറങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് നിർമ്മിച്ചത്. ഇന്ത്യ കൂടാതെ ജപ്പാൻ ഇന്തോനേഷ്യ എീ രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം വസ്ത്രങ്ങൾ നിർമ്മിക്കുന്നത്.
ഫ്രാൻസ് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണിന് ഗുജറാത്തിലെ കച്ചിൽ നിന്നുള്ള ഒരു അഗേറ്റ് ബൗളും സിംഗപ്പൂരിന്റെ ലീ സിയാൻ ലൂങിനും ജർമ്മനിയുടെ ഒലാഫ് ഷോൾസിനും സമാനമായ സമ്മാനങ്ങളും ലഭിച്ചു.
സൂറത്തിൽ നിന്നുള്ള പരമ്പരാഗത വെള്ളി പാത്രവും ഹിമാചൽ പ്രദേശിൽ നിന്നുള്ള കിന്നൗരി ഷാളും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിൽ നിന്നുള്ള രത്വ കരകൗശല വിദഗ്ധരുടെ ആചാരപരമായ ഗോത്രകലയായ ‘പിത്തോര’ ഓസ്ട്രേലിയൻ നേതാവ് ആന്റണി അൽബനീസിന് പ്രധാനമന്ത്രി സമ്മാനിച്ചു.
Comments