കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുന്നു.ഹോസ്റ്റൽ രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസും ലൈബ്രററി സന്ദർശനവും കഴിഞ്ഞ് എത്തുമ്പോൾ ചില സമയങ്ങളിൽ വൈകാറുണ്ടെന്നും ആ സാഹചര്യങ്ങളിൽ പലപ്പോഴും ചോദ്യങ്ങൾ നിരത്തി പുറത്ത് നിർത്താറാണ് പതിവെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും പെൺകുട്ടികൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെൺകുട്ടികൾക്ക് ഇവിടെയുള്ളത് വിദ്യാർത്ഥിനികൾ ചോദിക്കുന്നു.
Comments