ഇതാണ് തെക്കിന്റെ ബനാറസ്! ആയിരം ക്ഷേത്രങ്ങളുടെ നഗരത്തെക്കുറിച്ചറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് തെക്കിന്റെ ബനാറസ്! ആയിരം ക്ഷേത്രങ്ങളുടെ നഗരത്തെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 05:41 pm IST
Facebook
Twitter
WhatsAppTelegram

ആയിരം ക്ഷേത്രങ്ങളുടെ നഗരമെന്നറിയപ്പെടുന്ന കാഞ്ചീപുരം.. തെക്കിന്റെ ബനാറസ് എന്ന് പലരും വിശേഷിപ്പിക്കുന്ന ഇവിടം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്.. പട്ടുസാരികൾക്ക് പ്രശസ്തമായ കാഞ്ചീപുരം നഗരത്തിന്റെ പ്രത്യേകതകളും ആ പേര് വന്നതെങ്ങിനെയാണെന്നും നോക്കാം..

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. ഇവിടുത്തെ ക്ഷേത്രങ്ങളുടെ പെരുമ മൂലമാണ് ആയിരം ക്ഷേത്രങ്ങളുടെ നഗരമെന്ന വിശേഷണം കാഞ്ചീപുരത്തിന് ലഭിച്ചത്.

ഹിന്ദുമത വിശ്വാസമനുസരിച്ച് ആത്മീയ മോക്ഷത്തിനായി എത്തിച്ചേരേണ്ട ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. ചെന്നൈയിൽ നിന്ന് വെറും 72 കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ക്ഷേത്രനഗരമായ കാഞ്ചീപുരത്ത് എത്താം. തോണ്ടൈമണ്ഡലം എന്ന സ്ഥലത്ത് വേഗാവതി നദിയുടെ തീരത്താണ് കാഞ്ചീപുരം സ്ഥിതിചെയ്യുന്നത്.

‘ക’ , ആഞ്ചി എന്നീ വാക്കുകളിൽ നിന്നാണ് കാഞ്ചീപുരമെന്ന പേരുവന്നത്. ഇതിൽ ക എന്നത് ബ്രഹ്മാവിനെയും ആഞ്ചി എന്നത് ഭഗവാൻ വിഷ്ണുവിനോടുള്ള അദ്ദേഹത്തിന്റെ  ആരാധനയേയും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കാഞ്ചീപുരത്ത് എണ്ണമറ്റ വിഷ്ണു ക്ഷേത്രങ്ങൾ നിലകൊള്ളുന്നുണ്ട്.

ധാരാളം ശിവക്ഷേത്രങ്ങളും കാഞ്ചീപുരത്തിന്റെ മറ്റൊരു ഭാഗത്ത് സ്ഥിതിചെയ്യുന്നു. കാഞ്ചീപുരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ശിവക്ഷേത്രങ്ങൾ അധികമുള്ളത്. ഇവിടം ശിവകാഞ്ചി എന്ന് അറിയപ്പെടുന്നു. വിഷ്ണുക്ഷേത്രങ്ങൾ കൂടുതലുള്ള കാഞ്ചീപുരത്തിന്റെ കിഴക്ക് ഭാഗം വിഷ്ണുകാഞ്ചി എന്നാണ് അറിയപ്പെടുന്നത്.

വർഷം മുഴുവനും നൂറുകണക്കിന് ഭക്തരാണ് കാഞ്ചീപുരത്തെ ക്ഷേത്രങ്ങൾ ദർശിക്കാനെത്തുക. വരദരാജ പെരുമാൾ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം എന്നിവ കാഞ്ചീപുരത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളാണ്. ഭഗവാൻ വിഷ്ണുവിന്റെ പ്രധാനപ്പെട്ട 108 ക്ഷേത്രങ്ങളിൽ പതിനഞ്ചും സ്ഥിതി ചെയ്യുന്നത് കാഞ്ചീപുരത്താണ്. രാജാവായിരുന്ന നരസിംഹവർമാൻ രണ്ടാമനാണ് കാഞ്ചീപുരത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ കാഞ്ചി കൈലാസനാഥർ ക്ഷേത്രം, വരദരാജ പെരുമാൾ ക്ഷേത്രം, ഐരാവതേശ്വര ക്ഷേത്രം എന്നിവ നിർമ്മിച്ചത്.

പട്ടുസാരികൾക്ക് പ്രശസ്തമായ കാഞ്ചീപുരത്തെ പ്രധാന വരുമാനം നെയ്‌ത്തുവ്യവസായം തന്നെയാണ്. ഏകദേശം അയ്യായിരത്തിനടുത്ത് കുടുംബങ്ങൾ കാഞ്ചീപുരത്തെ നെയ്‌ത്തു മേഖലയിൽ പ്രവർത്തിക്കുന്നു. സ്വർണനൂലിഴകളാൽ നെയ്ത കാഞ്ചീപുരം പട്ടുസാരികൾ ലോക പ്രശസ്തവുമാണ്. പ്രാചീന കാലം മുതൽക്കെ പേരുകേട്ട കാഞ്ചീപുരം പട്ടിന് ഇന്നും നിരവധി ആരാധകരാണുള്ളത്.

Tags: Kanchipuram
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies