ബെയ്ജിംഗ് : ജി 20 ഉച്ചകോടി വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ തർക്കം നടന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നേരത്തെ നടത്തിയ ചർച്ച ചോർന്നുവെന്നും എല്ലാ മാദ്ധ്യമങ്ങളും അത് വാർത്തയാക്കിയെന്നും പറഞ്ഞുകൊണ്ട് ട്രൂഡോയോട് ഷി ജിൻ പിംഗ് വഴക്കിടുന്ന ദൃശ്യങ്ങളായിരുന്നു അത്. ഇത് വൈറലായതോടെ ചൈനീസ് പ്രസിഡന്റിന്റെ അപക്വമായ രീതികൾക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.
ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തിയ ചർച്ചയുടെ വീഡിയോയാണ് പുറത്തുവന്നത് എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറയുന്നത്. ഇതെല്ലാം സാധാരണയാണ്. ചൈനീസ് പ്രസിഡന്റ് മറ്റ് നേക്കളോട് വഴക്കിടുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്തില്ലെന്ന് എന്നും ചൈനയുടെ വക്താവ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെ നേതാക്കളും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത്. നമ്മൾ നടത്തിയ ചർച്ചയെല്ലാം ചോർന്നുവെന്നും അത് ഒട്ടും ഉചിതമായില്ലെന്നുമാണ് ട്രൂഡോയുമായി വഴക്കിട്ടുകൊണ്ട് ഷി ജിൻ പിംഗ് പറഞ്ഞത്. സംഭാഷണം അങ്ങനെയായിരുന്നില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
എന്നാൽ തുറന്ന സംഭാഷണത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത് എന്നായിരുന്നു കാനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യമാണ് വലുതെന്നും അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ച് മുന്നോട്ട് പോകുമെങ്കിലും ചിലകാര്യങ്ങളിൽ തീർച്ചയായും വിയോജിപ്പുകൾ ഉണ്ടാകുമെന്നും ട്രൂഡോ പറഞ്ഞിരുന്നു.
Comments