ഷി ജിൻപിംഗ് ആരോടും വഴക്കിട്ടില്ല; ഇതെല്ലാം സ്വാഭാവികമാണ്; കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചൈന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷി ജിൻപിംഗ് ആരോടും വഴക്കിട്ടില്ല; ഇതെല്ലാം സ്വാഭാവികമാണ്; കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ജി 20 ഉച്ചകോടി വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ തർക്കം നടന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നേരത്തെ നടത്തിയ ചർച്ച ചോർന്നുവെന്നും എല്ലാ മാദ്ധ്യമങ്ങളും അത് വാർത്തയാക്കിയെന്നും പറഞ്ഞുകൊണ്ട് ട്രൂഡോയോട് ഷി ജിൻ പിംഗ് വഴക്കിടുന്ന ദൃശ്യങ്ങളായിരുന്നു അത്. ഇത് വൈറലായതോടെ ചൈനീസ് പ്രസിഡന്റിന്റെ അപക്വമായ രീതികൾക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തിയ ചർച്ചയുടെ വീഡിയോയാണ് പുറത്തുവന്നത് എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറയുന്നത്. ഇതെല്ലാം സാധാരണയാണ്. ചൈനീസ് പ്രസിഡന്റ് മറ്റ് നേക്കളോട് വഴക്കിടുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്തില്ലെന്ന്‌ എന്നും ചൈനയുടെ വക്താവ് പറയുന്നു.

ചർച്ച ചെയ്തത് ചോർന്നു ; ഇത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ്; തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് തിരിച്ചടിച്ച് ട്രൂഡോ; ജി20 ക്കിടയിൽ രാഷ്‌ട്രത്തലവന്മാർ തമ്മിൽ പോര്

കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെ നേതാക്കളും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത്. നമ്മൾ നടത്തിയ ചർച്ചയെല്ലാം ചോർന്നുവെന്നും അത് ഒട്ടും ഉചിതമായില്ലെന്നുമാണ് ട്രൂഡോയുമായി വഴക്കിട്ടുകൊണ്ട് ഷി ജിൻ പിംഗ് പറഞ്ഞത്. സംഭാഷണം അങ്ങനെയായിരുന്നില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

എന്നാൽ തുറന്ന സംഭാഷണത്തിലാണ് തങ്ങൾ വിശ്വസിക്കുന്നത് എന്നായിരുന്നു കാനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സ്വാതന്ത്ര്യമാണ് വലുതെന്നും അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ച് മുന്നോട്ട് പോകുമെങ്കിലും ചിലകാര്യങ്ങളിൽ തീർച്ചയായും വിയോജിപ്പുകൾ ഉണ്ടാകുമെന്നും ട്രൂഡോ പറഞ്ഞിരുന്നു.

Tags: xi jinpingjustin trudeauChinese presidentCanadian Prime Minister
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies