ഇസ്ലാമാബാദ്; താലിബാൻ ഭീകരരെ വാനോളം പുകഴ്‌ത്തി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. ഖൈബർ പഖ്തൂൺഖ്വയിലെ തെക്കൻ വാസീറിസ്ഥാൻ ജില്ലയിലെ വാന നഗരത്തിലെ സൈനിക ഉദ്യോഗസ്ഥനായ മിർ അജം ഖാനാണ് താലിബാന് പ്രശംസയുമായി രംഗത്തെത്തിയത്.
പ്രദേശത്ത് ‘ താലിബാനെ’ കൂടാതെ സമാധാനം സാധ്യമല്ലെന്നായിരുന്നു ഇയാളുടെ പരാമർശം. വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ തീവ്രവാദികൾ സജീവമാകുന്നതിനിടയിൽ താലിബാന്റെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ സ്ഥാപിക്കുമെന്ന് പറഞ്ഞ അതേ സൈനിക ഉദ്യോഗസ്ഥനാണ് താലിബാനെ പുകഴ്‌ത്തിയത്.
താലിബാന് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും നഗരത്തിന്റെ നിയന്ത്രണം ‘നല്ല താലിബാന്’ കൈമാറിയില്ലെങ്കിൽ ആളുകൾ ഖേദിക്കുമെന്നും മിർ അജം ഖാൻ വീഡിയോയിൽ പറയുന്നു. കൊടും ഭീകരനായ മുല്ല നസീർ ഗ്രൂപ്പിലെ അംഗമാണ് ഇയാളെന്നാണ് വിവരം.
വാനയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനെതിരെ ഗ്രാമവാസികളിൽ ചിലർ ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു ഇതിനിടെയിലാണ് മിർ അജം ഖാന്റെ പുകഴ്‌ത്തൽ.
















Comments