പൂന: പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത് പിതാവും അടുത്ത ബന്ധുക്കളും. പൂനെയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ ആറു വർഷമായി പിതാവും മുത്തച്ഛനും അമ്മാവനും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ പെൺകുട്ടിയുടെ 49 കാരനായ പിതാവ് പിടിയിലായി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376, 354, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) ആക്ട്, 2012 എന്നിവ പ്രകാരമാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു.
2016 നും 2018 നും ഇടയിൽ ഉത്തർപ്രദേശിലെ വീട്ടിലായിരുന്നപ്പോൾ തന്നെ അമ്മാവൻ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായും പിന്നാലെ മുത്തച്ഛൻ പീഡിപ്പിച്ചതായും പെൺകുട്ടി പിതാവിനോട് പരാതിപ്പെട്ടു. എന്നാൽ ഇതിനെതിരെ നടപടി എടുക്കുന്നതിന് പകരം പിതാവ് അമ്മയില്ലാത്ത സമയം നോക്കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. കോളേജിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
















Comments