ഒരു മിനി കൂപ്പർ കാറിന്റെ വലിപ്പം; 12 അടി നീളം; ഏറ്റവും വലിയ കടലാമകളിൽ ഒന്നിന്റെ ഫോസിലുകൾ കണ്ടെത്തി- Mini Cooper-Sized Turtle Fossils
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു മിനി കൂപ്പർ കാറിന്റെ വലിപ്പം; 12 അടി നീളം; ഏറ്റവും വലിയ കടലാമകളിൽ ഒന്നിന്റെ ഫോസിലുകൾ കണ്ടെത്തി- Mini Cooper-Sized Turtle Fossils

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 10:05 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: 83 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ദ്വീപസമൂഹത്തിന്റെ തീരങ്ങളിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ കടലാമകളിൽ ഒന്നിന്റെ ഫോസിലുകൾ കണ്ടെടുത്തു. ഉപ ഉഷ്ണമേഖലാ ഭാ​ഗങ്ങളിലെ കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കടലാമകളിൽ ഒന്നാണിത്. ഒരു ചെറിയ കാറിന്റെ വലിപ്പമുണ്ട് ഇവയ്‌ക്ക്, കൃത്യമായി പറഞ്ഞാൽ ഒരു മിനി കൂപ്പറിന്റെ വലിപ്പം. ശക്തമായ ഒഴുക്കിലും നീന്താൻ ഇവയ്‌ക്ക് സാധിച്ചിരുന്നു എന്ന് ​ഗവേഷകർ പറയുന്നു. ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന് ശാസ്ത്രീയ നാമം നൽകിയിട്ടുള്ള ഈ ആമയ്‌ക്ക് 12 അടി (3.7 മീറ്റർ) നീളവും രണ്ട് ടണ്ണിൽ താഴെ ഭാരവുമുണ്ട്.

ദിനോസറുകളുടെ കാലഘട്ടത്തിലെ അവസാന അദ്ധ്യായമായ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്നവയാണ് ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന കടലാമ. വടക്കുകിഴക്കൻ സ്‌പെയിനിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഏറ്റവും വലിയ കടലാമയായി വിലയിരുത്തപ്പെടുന്ന ലെതർബാക്കിനെക്കാൾ 5 അടി കൂടുതൽ നീളമുണ്ട് ലെവിയതനോചെലിസ് എനിഗ്മാറ്റിക്കയ്‌ക്ക്. 7 അടി (2 മീറ്റർ) നീളം വരെ എത്താൻ സാധിക്കുന്ന കടലാമയാണ് ലെതർബാക്ക്.

ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതും 15 അടി (4.6 മീറ്റർ) നീളത്തിൽ എത്തിയതുമായ ആർക്കെലോൺ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ കടലാമയുമായി ഏതാണ്ട് സാമ്യമുള്ളതാണ് ലെവിയതനോചെലിസ്. ലെവിയതനോചെലിസിന് ഒരു മിനി കൂപ്പറിന്റെ നീളമാണെങ്കിൽ ആർക്കിലോണിന് ടൊയോട്ട കൊറോളയുടെ വലിപ്പം ഉണ്ടായിരുന്നു. ഭൂമിയിൽ ഉണ്ടായിരുന്ന വലിയ ആമകളിൽ പ്രോട്ടോസ്റ്റെഗയും സ്റ്റുപെൻഡെമിസും ഉൾപ്പെടുന്നു. രണ്ടും ഏകദേശം 13 അടി (4 മീറ്റർ) നീളം വരെ വളരും. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ലെവിയതനോചെലിസ് കൂടുതലും കാണപ്പെടുക എന്നും അപൂർവ്വമായി മാത്രമേ കരയിലേക്ക് വരികയുള്ളു എന്നും ​ഗവേഷകർ വ്യക്തമാക്കി.

Tags: turtle
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies