തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് സുരക്ഷ വർദ്ധിപ്പിച്ച് ക്ഷേത്രം ഉപദേശക സമിതി. ഇരുമ്പുവേലി കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രം ഇത്തരത്തിൽ തീരുമാനമെടുത്തത്.
സമയം ചെലവിടാൻ തേക്കിൻക്കാട് മൈതാനിയിൽ എത്തുന്നവർ പേര് കൊത്തിയും ചിത്രം വരച്ചും തെക്കേ ഗോപുരത്തിന്റെ ചുവരിനെ വികൃതമാക്കുന്ന സംഭവങ്ങളെ തുടർന്നാണ് നടപടി .പേര് കൊത്തിയും ചിത്രം വരച്ചും തെക്കേ ഗോപുരത്തിന്റെ ചുവരിനെ വൈകൃതമാക്കിയിരിക്കുകയാണ്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതും യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചതുമായ ക്ഷേത്ര ഗോപുരത്തെ സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് നീങ്ങുന്നതെന്ന് ഉപദേശക സമിതി അറിയിച്ചു.
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഗോപുരങ്ങളിൽ നിരവധി പുരാതന ശിൽപ്പങ്ങളുണ്ട്. ഇവ പരിപാലിക്കുന്നതിനായി അഴിച്ചുമാറ്റാവുന്ന തരത്തിലുളള ഇരുമ്പു വേലിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇരുമ്പ് വേലി അഴിച്ചുമാറ്റാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മറികടന്ന് ഭിത്തിയിൽ എഴുത്തുകളും തുടർന്നും ഉണ്ടായാൽ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
















Comments