ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ‘പൊൻപുലരികൾ പോരുന്നേ’ എന്ന മനോഹര ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മനു മൻജിത്ത് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. പ്രണയവും സൗഹൃദവും കുടുംബ ബന്ധവുമല്ലാം ചിത്രീകരിക്കുന്ന വീഡിയോ ഗാനമാണിത്.
നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീൽഗുഡ് മൂവി ആണെന്ന് ഉറപ്പ് നൽകുന്ന രസകരമായ ടീസറും അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. നവംബർ 25- ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും.
ബാല, മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ എന്നിവരും മുഖ്യവേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നു. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
















Comments