ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ബീയർ ഉൾപ്പെടെയുള്ള മദ്യത്തിന്റെ ഉപയോഗം നിരോധിച്ച് ഖത്തർ. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളിൽ നിയന്ത്രിതമായി ബീയർ ഉപയോഗിക്കാൻ ഖത്തർ അനുമതി നൽകിയിരുന്നു. എന്നാൽ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ, ഈ തീരുമാനത്തിൽ നിന്നും ഖത്തർ പിന്മാറിയിരിക്കുകയാണ്.
ഖത്തറിന്റെ തീരുമാനം ലോകകപ്പിന്റെ സ്പോൺസർമാരായ ബഡ്വൈസർ ബീയർ കമ്പനിക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ ലഹരിയില്ലാത്ത ബീയർ വിൽപ്പനയ്‌ക്ക് നിരോധനമില്ല. അതേസമയം ടീമുകൾ തങ്ങുന്ന ആഡംബര ഹോട്ടലുകളിൽ നിബന്ധനകൾക്ക് വിധേയമായി ഷാംപെയ്ൻ, വൈൻ, വിസ്കി എന്നിവ ഉൾപ്പെടുന്ന മദ്യങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.
നിരോധനത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് ബീയർ കമ്പനികളും അറിയിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകരിൽ ചെറിയ ഒരു വിഭാഗം മാത്രമാണ് മത്സരങ്ങൾക്കിടയിൽ മദ്യം ഉപയോഗിക്കുന്നത്. മറ്റുള്ളവരെ നിരോധനം ബാധിക്കില്ല എന്നാണ് ഫിഫ അധികൃതരുടെ പ്രാഥമിക പ്രതികരണം.
Comments