കൊച്ചി: പനമ്പള്ളി നഗറിൽ കാനയിൽ വീണ സംഭവത്തിൽ ഖേദം അറിയിച്ച് കൊച്ചി നഗരസഭ മേയർ എം. അനിൽ കുമാർ. കുട്ടി വീണത് കാനയിൽ അല്ല തോട്ടിലാണെന്ന് മേയർ വിശദീകരിച്ചു. കുട്ടിയുടെ ചികിത്സ ചെലവ് നഗരസഭ വഹിക്കാൻ കഴിയുമോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് കഴിഞ്ഞില്ലെങ്കിൽ കുട്ടിയുടെ ചികിത്സ ചെലവ് താൻ വഹിക്കുമെന്നും മേയർ പറഞ്ഞു.
ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിക്കും. കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടി ഓടയിൽ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഓടകൾ രണ്ടാഴ്ചയ്‌ക്കകം അടയ്‌ക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കൊച്ചി കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാൻ കഴിയാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
















Comments