പൂനെ: മാഹാരാഷ്‌ട്രയിലെ പൂനെയിൽ സ്വാതന്ത്ര്യസമരസേനാനി വിഡി സവർക്കറുടെ സ്മാരകം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ഇവർ കേസെടുത്തത്.
പ്രതിമയ്‌ക്ക് നേരെ ആക്രമണം അഴിച്ച് വിട്ട കോൺഗ്രസ് പ്രവർത്തകർ ഉറുദുഭാഷയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും സ്ഥാപിച്ചു. പ്രകോപന സൃഷ്ടിക്കാനായി മന;പൂർവ്വം അപമാനിക്കാൻ ശ്രമിച്ചതിനും കലാപശ്രമത്തിനും ഉൾപ്പെടെ സെക്ഷൻ 188,504,153 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വീർ സവർക്കറെ കുറിച്ച് വയനാട് എംപി രാഹുൽ ഗാന്ധി നടത്തിയ അടിസ്ഥാനരഹിതവും വിദ്വേഷകരവുമായ പരാമർശങ്ങളാണ് കോൺഗ്രസ് പ്രവർത്തകരുടെ ഈ പ്രവൃത്തിയ്‌ക്ക് വളമായത്.
Comments