പനാജി: 53-ാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളാണ് ഗോവയിലെ പനാജിയിൽ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുന്നത്. ഫ്രാൻസാണ് ഇത്തവണ ചലച്ചിത്ര മേളയുടെ ഫോക്കസ് രാജ്യം.ഓസ്‌ട്രേലിയൻ ചിത്രമായ ‘അൽമ ആൻഡ് ഓസ്‌കർ’ ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ ‘പെർഫെക്ട് നമ്പർ’ സമാപന ചിത്രവുമായിരിക്കും.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 25 ചിത്രങ്ങളിൽ രണ്ടെണ്ണം മലയാളം ചിത്രങ്ങളാണ്.തരൂൺ മൂർത്തിയുടെ സൗദി വെള്ളയ്‌ക്ക, മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ഇവയ്‌ക്കൊപ്പം പ്രിയനന്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നുണ്ട്. ഗോത്രവിഭാഗമായ ഇരുളർ മാത്രം അഭിനയിച്ച സിനിമയാണിത്.
ജയ് ഭീം, മേജർ ,ആർ.ആർ.ആർ, അഖണ്ഡ, ദ കശ്മീർ ഫയൽസ് തുടങ്ങിയ സിനിമകളും പ്രദർശനത്തിനെത്തും. 20 സിനിമകളാണ് നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖിൽ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
കൺട്രി ഫോക്കസിൽ ഫ്രാൻസിൽനിന്ന് എട്ട് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മൂന്ന് ഇന്ത്യൻ സിനിമകളാണ് മത്സരിക്കുന്നത് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ . ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലർ, കമലകണ്ണൻ സംവിധാനം ചെയ്ത മങ്കി പെഡൽ, വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്ത കാശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഇടം നേടിയത്. മേളയിൽ . ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്‌ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്‌ക്ക് സമ്മാനിക്കും. മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളെയും അനുസ്മരിക്കും. മേളയുടെ ഭാഗമായി ഫിലിം ബസാർ, പുസ്തകമേള, പരിശീലന ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയവയുണ്ടാകും.
















Comments