ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരം മനിക ബത്രയ്‌ക്ക് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ. ജാപ്പനീസ് താരം ഹിന ഹയാട്ടയെ പരാജയപ്പെടുത്തിയാണ് മനികയുടെ വെങ്കല മെഡൽ നേട്ടം. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനിക.
11-6, 6-11, 11-7, 12-10, 4-11, 11-2 എന്ന സ്കോറിനാണ് മനികയുടെ വിജയം. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജേതാവുമാണ് മനികയോട് പരാജയപ്പെട്ട ഹിന ഹയാട്ട.
ലോക ഏഴാം നമ്പർ താരമായ ചൈനയുടെ ചെൻ ഷിംഗ്ടോംഗിനെയാണ് മനിക ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയത്. മെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഡൽഹി സ്വദേശിനിയായ ഈ ഇരുപത്തിയേഴുകാരി.
Comments