മലപ്പുറം: തിരൂരിൽ തോണിമറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇട്ടികപ്പറമ്പിൽ അബ്ദുൾ സലാം, കുഴിയാനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടുപേരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയത്ത് രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. ഈന്തുകാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ, വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ എന്നിവരാണ് ആദ്യം മരിച്ചത്. അതേസമയം അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു.
കക്ക വരാനിറങ്ങിയ സംഘത്തിന്റെ തോണി ശനിയാഴ്ച രാത്രിയായിരുന്നു മറിഞ്ഞത്. ആറ് പേരായിരുന്നു തോണിയിലുണ്ടായിരുന്നത്. മലപ്പുറം തിരൂർ പുറത്തൂരിലായിരുന്നു അപകടം. ഭാരതപ്പുഴയിലാണ് ഇവർ കക്ക വാരാനിറങ്ങിയത്.
















Comments