ശ്രീനഗർ: മൂന്ന് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മു കശ്മീർ പോലീസ്. ശ്രീനഗറിൽ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും പോലീസ് കണ്ടെടുത്തു. മൂന്ന് എകെ റൈഫിളുകൾ, രണ്ട് പിസ്റ്റലുകൾ, ഒമ്പത് മാഗസീനുകൾ, 200 തിരകൾ എന്നിവയാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കശ്മീർ പോലീസ് പ്രതികരിച്ചു.
കശ്മീരിലെ അനന്ത്‌നാഗിൽ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന സജ്ജാദ് തന്ത്രായ് എന്നയാളെ ലഷ്‌കർ ഭീകരർ തന്നെയാണ് വെടിവെച്ചുകൊന്നത്. ഭീകരരുടെ ഒളിത്താവളത്തിലേക്ക് സജ്ജാദുമായി പോലീസ് എത്തിയപ്പോൾ മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്ന് വിവിധ ഭാഷാ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരനായിരുന്നു സജ്ജാദ് തന്ത്രായ്.
Comments