കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലുള്ള നിശാക്ലബ്ബിൽ വെടിവെപ്പ്. നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. സ്വവർഗാനുരാഗികൾക്ക് വേണ്ടി നടത്തിയിരുന്ന നിശാക്ലബ്ബിലാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.
അക്രമിയെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്‌നൈപ്പർ റൈഫിൾ ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തതെന്നും പത്തോളം പേർക്ക് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലുള്ള സംസ്ഥാനമാണ് കൊളറാഡോ. അവിടെയുള്ള ക്യൂ ക്ലബ്ബിലാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. സാധാരണയായി ക്യൂ ക്ലബ്ബിൽ സ്വവർഗാനുരാഗികൾക്കായാണ് പാർട്ടി നടത്താറുള്ളത്. ഗേ പുരുഷൻമാരും ലെസ്ബിയൻ സ്ത്രീകളുമാണ് ഇവിടേക്ക് എത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉൾപ്പെടുത്തി രാത്രിയാണ് ഇവിടെ പാർട്ടികൾ നടക്കാറുള്ളത്.
നവംബർ 20ന് ട്രാൻസ്‌ജെൻഡർ ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആക്രമണം. ട്രാൻസ്‌ഫോബിയ മൂലം കൊല്ലപ്പെട്ടവരുടെ ഓർമ്മയ്‌ക്കായാണ് എല്ലാവർഷവും നവംബർ 20ന് ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമെമ്പറൻസ് അഥവാ ടിഡിഒആർ ആയി ആചരിക്കുന്നത്. ഇതിനിടെയാണ് വെടിവെപ്പ് നടന്നിരിക്കുന്നത്.
















Comments