ദോഹ: കഴിഞ്ഞ നാല് വർഷത്തെ ആഗോള വരുമാനം വെളിപ്പെടുത്തി ഫിഫ. വാണിജ്യ ഇടപാടുകളിൽ 7.5 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതായി സോക്കർ ഗവേണിംഗ് ബോഡി അറിയിച്ചു. 2018-ലെ റഷ്യ ലോകകപ്പ് വരുമാനത്തേക്കാളും ഒരു ബില്യൺ ഡോളർ അധിക വരുമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറുമായുള്ള വാണിജ്യ ഇടപാടുകളാണ് അധികം വരുമാനം വർദ്ധിപ്പിച്ചത്. സ്‌പോൺസർമാരിൽ ഖത്തർ ബാങ്ക് ക്യുഎൻബിയും ടെലകോം സ്ഥാപനമായ ഊരീദും ഉൾപ്പെടുന്നു. മീഡിയ വഴി ഏകദേശം 200 മില്യൺ ഡോളറും സ്‌പോൺസർഷിപ്പിലൂടെ 200 മില്യണും ടിക്കറ്റുകൾ,ഹോസ്പിറ്റാലിറ്റി വഴി 200 മുതൽ 300 മില്യൺ വരെയും അധിക വരുമാനം ലഭിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാറ്റിനോ വ്യക്തമാക്കി.
കൊറോണ പ്രതിസന്ധിയ്‌ക്കിടയിലും ഫിഫയുടെ വരുമാനത്തിൽ വർദ്ധനവുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഫിഫയുടെ അധിക വരുമാനം കൊണ്ട് അനിശ്ചിതത്വത്തിൽ കഴിഞ്ഞിരുന്ന അംഗങ്ങളെ സഹായിക്കായി. വരുന്ന നാല് വർഷത്തിനുള്ളിൽ വരുമാനം 10 മില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിനായി പ്രത്യേക സ്‌പോൺസർ ഡീലുകൾ ഒപ്പുവച്ചു. 2026-ലെ പുരുഷ ടൂർണമെന്റിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾ ഉണ്ടാകുമെന്നും ഫിഫ അറിയിച്ചു.
















Comments