മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താൻ പദ്ധതിയിടുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്റെ ആലോചന. കോൺഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28-ന് അസം,ഒഡിഷ,ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമാണെന്നാണ് പാർട്ടി വിലയിരുത്തൽ.
ഭാരത് ജോഡോ യാത്രയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.നർമദ അണക്കെട്ടിന്റെ നിർമ്മാണ പദ്ധതി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച സ്ത്രീയ്‌ക്കൊപ്പമാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേധാ പട്കർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
















Comments