ബീജിങ്: കെറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. ബീജിങ്ങിലെ പല ജില്ലകളിലും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമാകും വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ എന്നും അധികൃതർ വ്യക്തമാക്കി. ബീജിങിൽ മാത്രം 962 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മധ്യ ഹെനാനിലെ ഷെങ്ഷൗ മുതൽ ചോങ്കിംഗ് വരെയുള്ള മേഖലയിൽ മാത്രം കഴിഞ്ഞ ദിവസം 26,824 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ചൈനയിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. 19 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാങ്‌ഷോവിൽ അഞ്ച് ദിവസത്തെ ലോക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടിയാൻഹെയിൽ നൈറ്റ് ക്ലബ്ബുകളും തിയേറ്ററുകളും അടച്ചുപൂട്ടി.
കൊറോണ വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക തകർച്ചയുണ്ടായേക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം സീറോ കൊവിഡ് എന്ന ലക്ഷ്യമിട്ടാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് അധികൃതരുടെ വാദം. 2013 പകുതിയോടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
Comments