പ്രമേഹം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? രുചികരമായ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, പ്രമേഹത്തെ അകറ്റി നിർത്തൂ- Drinks to maintain Sugar Level in blood

Published by
Janam Web Desk

പ്രമേഹ രോഗികളെ ഏറ്റവും കൂടുതൽ വിഷമത്തിലാക്കുന്ന കാര്യമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. ദൈനംദിന ഭക്ഷണത്തിലും പാനീയങ്ങളിലും ഒക്കെ ഇവർക്ക് മധുരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. പലപ്പോഴും മധുരം തീരെ ഇല്ലാത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഇവർക്ക് ഉപയോഗിക്കേണ്ടി വരും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന രുചികരമായ ചില പാനീയങ്ങൾ പരിചയപ്പെടാം. പ്രമേഹ രോഗികൾക്ക് ഏറെ പ്രയോജനകരമായിരിക്കും ഇവ.

1. ഗ്രീൻ ടീ‌‌- മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിൽ വളരെയേറെ പ്രയോജനകരമാണ് ഗ്രീൻ ടീ. പഞ്ചസാര കൂടാതെ ഇത് ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണെന്ന് പൊതുവിൽ പറയപ്പെടുന്നു.

2. ലെമൺ ടീ- ആരോഗ്യ പരിപാലനത്തിനും ചെറുപ്പം നിലനിർത്താനും ഉന്മേഷമുള്ളവരായിരിക്കാനും വളരെ നല്ലതാണ് ലെമൺ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, മധുരം ചേർക്കാതെ ലെമൺ ടീ ഉപയോഗിക്കുന്നത് ഗുണകരമാണ്.

3. ഇളനീര്- പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ഇളനീര്. ധാതുലവണങ്ങളാൽ സമൃദ്ധവും പോഷക സമ്പുഷ്ടവുമാണ് ഇളനീര്. അമിനോ ആസിഡുകളും അവശ്യ എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യം നിലനിർത്താനും പ്രമേഹം നിയന്ത്രിക്കാനും ഇളനീര് നല്ലതാണ്.

4. പച്ചക്കറി ജ്യൂസ്- പച്ചക്കറികൾ ജ്യൂസടിച്ച് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉപകരിക്കും. ചീര, വെള്ളരിക്ക, കാരറ്റ്, പാവയ്‌ക്ക എന്നിവയാണ് പ്രമേഹ രോഗികൾക്ക് മികച്ച ഫലം തരുന്ന പച്ചക്കറികൾ. നെല്ലിക്ക, തക്കാളി എന്നിവയും പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്.

Share
Leave a Comment