പട്ന: യഥാർത്ഥ പേരും മതവും പ്രായവും മറച്ചു വെച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 50 വയസ്സുകാരനെ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ. ബിഹാറിലെ മൊയ്താരി ജില്ലയിലാണ് സംഭവം. സച്ചിൻ ശർമ്മ എന്ന പേരിൽ ഫേസ്ബുക്കിലൂടെയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്രൊഫൈൽ ചിത്രവും മറ്റൊരാളുടേതാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
കാൺപൂരിൽ ജോലി വാങ്ങി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് ഇയാൾ പെൺകുട്ടിയെ ഹോട്ടലിൽ വിളിച്ചു വരുത്തി. ഇതനുസരിച്ച് പെൺകുട്ടി ഹോട്ടലിൽ എത്തിയപ്പോൾ മാസ്ക് ധരിച്ചിരുന്ന ആലം, ലൈറ്റ് കെടുത്തി മങ്ങിയ വെളിച്ചമുള്ള ബൾബ് ഇട്ടു. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ലൈറ്റ് ഇട്ട പെൺകുട്ടി ചതി മനസ്സിലാക്കുകയായിരുന്നു.
ഒട്ടും വൈകാതെ പെൺകുട്ടി ഹോട്ടലിലെ അലാറം മുഴക്കുകയും സുഹൃത്തുക്കളായ ബജ്രംഗ് ദൾ പ്രവർത്തകരെ വിളിച്ചു വരുത്തുകയും ചെയ്തു. ഹോട്ടലിലെത്തിയ ബജ്രംഗ് ദൾ പ്രവർത്തകർ ഷഹൻ ഷാ ആലമിനെ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുചക്ര വാഹന മെക്കാനിക്കാണ് ആലമെന്ന് പോലീസ് പറഞ്ഞു.
















Comments