ബൊഗോട്ട: ചെറുവിമാനം ജനവാസ മേഖലയിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ എട്ട് മരണം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരാണ് മരിച്ചത്. കൊളംബിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെഡ്‌ലിനിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
രാവിലെ ഒലായ ഹെറേറ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് യാത്രാമദ്ധ്യേ തകരുകയായിരുന്നു. നിലത്ത് പതിക്കുന്നതിന് മുമ്പ് വിമാനത്തിൽ നിന്നും കറുത്ത പുക ഉയർന്നിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Se ha presentado el accidente de una avioneta en el sector de Belen Rosales. Todas las capacidades de la administración se han activado para socorrer a las Victimas. pic.twitter.com/Vj5qaJBc8T
— Daniel Quintero Calle (@QuinteroCalle) November 21, 2022
വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മെഡ്‌ലിനിലെ ഒരു വീടിന് മുകളിലാണ് വിമാനം പതിച്ചത്. വീട്ടുകാർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. മെഡ്‌ലിനിലെ പിസാറോയിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
Comments