ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഷാരിക്കിന് ബന്ധമുണ്ടായിരുന്നു. മുബിനെ ഷാരിക്ക് നേരിൽ കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുബിനും ഷാരിക്കും നേരിൽ കണ്ടത്. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെയുള്ള ലോഡ്ജിൽ ഇരുവരും ദിവസങ്ങളോളം തങ്ങി. തുടർന്ന് ഒക്ടോബർ 23നായിരുന്നു കോയമ്പത്തൂരിൽ സ്‌ഫോടനം നടന്നത്. ഇതിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയതായും പോലീസ് കണ്ടെത്തി.
കോയമ്പത്തൂരിൽ ചാവേർ ആക്രമണമാണ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 25-കാരൻ ജമേഷ മുബിനെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് ചാവേർ ആക്രമണമാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണം. എന്നാൽ മംഗളൂരുവിൽ നടന്ന സ്‌ഫോടനം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് പോലീസ് പറയുന്നു. ബസ് സ്റ്റാൻഡിൽ വലിയ ആക്രമണം നടത്താനായിരുന്നു മുഹമ്മദ് ഷാരിക്കിന്റെ പദ്ധതി. എന്നാൽ ബോംബ് കൈവശം വെച്ച് യാത്ര ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടത്താൻ വേണ്ടി തയ്യാറാക്കിയ പ്രഷർ കുക്കർ ബോംബ് സൂക്ഷിച്ച ബാഗ് ഷാരിക്ക് തോളിലേന്തി നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. മംഗളൂരു സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിത്.
വ്യാജ ആധാർകാർഡും സിം കാർഡും ഉപയോഗിച്ചായിരുന്നു ഷാരിക്കിന്റെ പ്രവർത്തനങ്ങൾ എല്ലാം നടന്നിരുന്നത്. പ്രേംരാജ് എന്ന പേരിലാണ് ഷാരിക്ക് മൈസൂരുവിൽ കഴിഞ്ഞിരുന്നതെന്നും കർണാടക പോലീസ് പറയുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബ്ദുൾ മജീദ് താഹയെന്നയാളാണ് മംഗളൂരു, കോയമ്പത്തൂർ സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. മുബിനും ഷാരിക്കിനും ദുബായിൽ നിന്ന് താഹ പണമയച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. മംഗളൂരു സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പ് താഹ കർണാടകയിൽ എത്തിയിരുന്നു. ഉടനടി ദുബായിലേക്ക് മടങ്ങുകയും ചെയ്തു. താഹ കൂടാതെ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
Mangalore auto bomb blast in CCTV pic.twitter.com/GbpnWjQwnX
— Coorgthekashmirofkarnataka (@Coorgthekashmir) November 21, 2022
First CCTV footage of #MangaluruBlast accused #Shareeq emerges. He is seen walking with a bag and wearing a cap. It is suspected that he got down at #Padil bus stand and headed towards #Nagori . Police trying to establish the route he had travelled. #Video pic.twitter.com/cmppQNMYap
— TOI Mangaluru (@TOIMangalore) November 22, 2022
Comments