കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്ക്; കൊല്ലപ്പെട്ട മുബിനുമായി അടുത്ത ബന്ധം; സ്‌ഫോടനത്തിന് മുമ്പ് നേരിൽ കണ്ടു; ഷാരിക്ക് നടന്നിരുന്നത് പ്രേംരാജ് എന്ന പേരിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്ക്; കൊല്ലപ്പെട്ട മുബിനുമായി അടുത്ത ബന്ധം; സ്‌ഫോടനത്തിന് മുമ്പ് നേരിൽ കണ്ടു; ഷാരിക്ക് നടന്നിരുന്നത് പ്രേംരാജ് എന്ന പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 01:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഷാരിക്കിന് ബന്ധമുണ്ടായിരുന്നു. മുബിനെ ഷാരിക്ക് നേരിൽ കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ സെപ്റ്റംബറിലാണ് മുബിനും ഷാരിക്കും നേരിൽ കണ്ടത്. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവിടെയുള്ള ലോഡ്ജിൽ ഇരുവരും ദിവസങ്ങളോളം തങ്ങി. തുടർന്ന് ഒക്ടോബർ 23നായിരുന്നു കോയമ്പത്തൂരിൽ സ്‌ഫോടനം നടന്നത്. ഇതിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയതായും പോലീസ് കണ്ടെത്തി.

കോയമ്പത്തൂരിൽ ചാവേർ ആക്രമണമാണ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 25-കാരൻ ജമേഷ മുബിനെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് ചാവേർ ആക്രമണമാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കാരണം. എന്നാൽ മംഗളൂരുവിൽ നടന്ന സ്‌ഫോടനം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് പോലീസ് പറയുന്നു. ബസ് സ്റ്റാൻഡിൽ വലിയ ആക്രമണം നടത്താനായിരുന്നു മുഹമ്മദ് ഷാരിക്കിന്റെ പദ്ധതി. എന്നാൽ ബോംബ് കൈവശം വെച്ച് യാത്ര ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടത്താൻ വേണ്ടി തയ്യാറാക്കിയ പ്രഷർ കുക്കർ ബോംബ് സൂക്ഷിച്ച ബാഗ് ഷാരിക്ക് തോളിലേന്തി നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. മംഗളൂരു സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിത്.

വ്യാജ ആധാർകാർഡും സിം കാർഡും ഉപയോഗിച്ചായിരുന്നു ഷാരിക്കിന്റെ പ്രവർത്തനങ്ങൾ എല്ലാം നടന്നിരുന്നത്. പ്രേംരാജ് എന്ന പേരിലാണ് ഷാരിക്ക് മൈസൂരുവിൽ കഴിഞ്ഞിരുന്നതെന്നും കർണാടക പോലീസ് പറയുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബ്ദുൾ മജീദ് താഹയെന്നയാളാണ് മംഗളൂരു, കോയമ്പത്തൂർ സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. മുബിനും ഷാരിക്കിനും ദുബായിൽ നിന്ന് താഹ പണമയച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. മംഗളൂരു സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പ് താഹ കർണാടകയിൽ എത്തിയിരുന്നു. ഉടനടി ദുബായിലേക്ക് മടങ്ങുകയും ചെയ്തു. താഹ കൂടാതെ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Mangalore auto bomb blast in CCTV pic.twitter.com/GbpnWjQwnX

— Coorgthekashmirofkarnataka (@Coorgthekashmir) November 21, 2022

First CCTV footage of #MangaluruBlast accused #Shareeq emerges. He is seen walking with a bag and wearing a cap. It is suspected that he got down at #Padil bus stand and headed towards #Nagori . Police trying to establish the route he had travelled. #Video pic.twitter.com/cmppQNMYap

— TOI Mangaluru (@TOIMangalore) November 22, 2022

Tags: Coimbatore blastJamesha MubinMangalore Blast
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies