തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിയെ അഭിനന്ദിച്ച് സ്പീക്കർ എ.എൻ ഷംസീർ. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും സംഭാവനകൾ നൽകാൻ ബിനീഷ് കോടിയേരിയ്‌ക്ക് സാധിക്കട്ടെ എന്നാണ് ഷംസീർ ആശംസിക്കുന്നത്.
‘ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്നും കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ എന്റെ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകൾ. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കട്ടെ’ എന്നാണ് ഷംസീർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇതിന് മുമ്പും കെസിഎ ജനറൽ ബോഡി അംഗമായി ബിനീഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ലഹരിയുയി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ പ്രതിയായതോടെ ബിനീഷിനെ കെസിഎയിൽ നിന്നു പുറത്താക്കണമെന്ന് ബിജെപിയടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഉന്നത കമ്മിറ്റിയിൽ അംഗങ്ങളായവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടാൽ കമ്മിറ്റിയിൽ നിന്നു പുറത്താകുമായിരുന്നു. എന്നാൽ ഇതിൽ ഭേദഗതി വരുത്തികൊണ്ടാണ് ബിനീഷിനെ വീണ്ടും ഭാരവാഹിയാക്കിയത്.
Comments