അഹമ്മദാബാദ്: ഗുജറാത്തിൽ അടിതെറ്റി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് വനിതാ നേതാവ് കാമിനി ബ റത്തോർഡ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കാമിനി ബ കോൺഗ്രസ് വിട്ടത്.
ഉച്ചയ്‌ക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കാമിനി ബാ ബിജെപി അംഗത്വം സ്വീകരിച്ചത്. കാമിനിയ്‌ക്കൊപ്പം പിന്തുണയ്‌ക്കുന്ന മറ്റ് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു കാമിനി ബാ പാർട്ടി അംഗത്വം സ്വീകരിച്ചത്.
തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെങ്കിൽ 1 കോടി രൂപയായിരുന്നു കാമിനിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സീറ്റ് നൽകാൻ കഴിയില്ലെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കാമിനി ബാ രാജിവെച്ചത്. കോൺഗ്രസ് നേതൃത്വം പണം ആവശ്യപ്പെട്ടതിനെതിരെ പരസ്യമായി കാമിനി ബാ രംഗത്തുവരികയും ചെയ്തിരുന്നു. ദഹേഗാം സീറ്റിന് വേണ്ടിയായിരുന്നു കോൺഗ്രസ് പണം ആവശ്യപ്പെട്ടത്. 2012ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ച് കാമിനി ബാ എംഎൽഎയായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഒരു നേതാവ് കൂടി രാജിവെച്ചത് വലിയ പ്രതിസന്ധിയാണ് കോൺഗ്രസിൽ സൃഷ്ടിച്ചത്. നേരത്തെ പാർട്ടിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വക്താവ് ഉൾപ്പെടെ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
















Comments