ന്യൂഡൽഹി: അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒപിയവവുമായി പോയ ട്രക്ക് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 14 കോടി രൂപയോളം വരുമെന്ന് നർക്കോട്ടിക്‌സ് വകുപ്പ് അറിയിച്ചു.
പ്രത്യേകമായി നിർമ്മിച്ച ട്രക്കുകൾ വഴിയാണ് ലഹരി കടത്തുന്നതെന്ന് നർക്കോട്ടിക്‌സ് വിഭാഗം പറഞ്ഞു. രാജസ്ഥാനിലേക്കാണ് ഇവയിൽ ഭൂരിഭാഗം മയക്കുമരുന്നുമെത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘങ്ങളെ തടയുന്നതിനായി ഓപ്പറേഷന് ടുലിപ് എന്ന യജ്ഞം സിബിഎൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജയ്പൂർ- ആഗ്ര സംസ്ഥാന പാതയിൽ 102.910 കിലോഗ്രാം ഒപിയം പിടിച്ചെടുത്തിരുന്നു.പ്രത്യേകം നിർമ്മിച്ച അറകളിലാണ് മയക്കുമരുന്ന് കടത്തുന്നത്. അടുത്തിടെ ബാരബങ്കിക്ക് സമീപം ട്രക്കിൽ നിന്ന് 135 കിലോ ഭാരം വരുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിരുന്നു. 133 പായ്‌ക്കറ്റുകളിലായാണ് ഇവ കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.മയക്കുമരുന്ന് കടത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് നർക്കോട്ടിക്‌സ് വകുപ്പ് പ്രത്യേക യജ്ഞം നടത്തുമെന്നറിയിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും സിബിഎൻ അറിയിച്ചു.
















Comments