കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. സംഭവത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. പെരിങ്ങത്തൂർ സ്വദേശിയാണ് പെൺകുട്ടി. നവംബർ 18നായിരുന്നു വിവരം. പെൺകുട്ടിക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. വിവാഹത്തിന് നേതൃത്വം നൽകിയ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് യുനെസ് ആയിഷ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
Comments