ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾ രഹിത സമനില. ഗ്രൂപ്പ് എച്ച് മത്സരത്തിൽ കരുത്തരായ യുറഗ്വേയെ ഏഷ്യൻ കരുത്തന്മാരായ ദക്ഷിണ കൊറിയയാണ് സമനിലയിൽ തളച്ചത്. സുവാരസും ന്യൂനെസും അടങ്ങിയ യുറഗ്വൻ നിരയെ കൊറിയൻ പ്രതിരോധ നിര പഴുതുകളടച്ച് മെരുക്കുകയായിരുന്നു.
ഇരുപത്തിയേഴാം മിനിറ്റിൽ ഒലിവിയേരയും ന്യൂനെസും ചേർന്ന് നടത്തിയ മുന്നേറ്റം പരസ്പരമുള്ള ധാരണപ്പിശക് മൂലം പാഴായി. മുപ്പത്തിനാലാം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ മുന്നേറ്റവും വിഫലമായി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച അവസരവും യുറഗ്വേക്ക് മുതലാക്കാനായില്ല.
എൺപത്തിയൊന്നാം മിനിറ്റിൽ കവാനിയും ന്യൂനെസും ചേർന്ന് നടത്തിയ നീക്കവും ലക്ഷ്യത്തിലെത്തിയില്ല. സുവാരസിന്റെ മോശം ഫോമും യുറഗ്വേക്ക് വെല്ലുവിളിയായി.
















Comments