ദോഹ: ഖത്തറിൽ നിലനിൽക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്റ്റേഡിയത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മെക്സിക്കൻ ആരാധകൻ പിടിയിൽ. ബൈനോക്കുലറിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമിച്ച ആരാധകനാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
A Mexico fan tried to to sneak in alcohol in binoculars and still got caught 😂🤦♂️pic.twitter.com/2dpNqIqRf9
— Troll Football (@TrollFootball) November 24, 2022
രണ്ട് ദിവസം മുൻപ്, യോദ്ധാക്കളുടെയും പുണ്യാളന്റെയും വേഷത്തിലെത്തിയ ഇംഗ്ലീഷ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കാതിരുന്നതും വിവാദമായിരുന്നു. മുസ്ലീം മതവികാരം വ്രണപ്പെടുത്തും എന്ന കാരണം പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
No one could have seen this coming. https://t.co/mss3P6zZfX
— Kelly Welles (@kelly_welles) November 24, 2022
അതേസമയം, കാണികൾക്കായി പുറത്തിറക്കിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഖത്തർ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാൻ ഫുട്ബോൾ ആരധകർ തയ്യാറാകണമെന്നാണ് ഖത്തറിന്റെ നിർദേശം.
സ്റ്റേഡിയത്തിനുള്ളിൽ കാണികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കണം. വയറും തോളും മറയുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാന്യമായ വസ്ത്രധാരണ രീതികൾ പാലിക്കാൻ ശ്രമിക്കണം. തോളും കാൽമുട്ടും മറയ്‌ക്കാൻ ശ്രദ്ധിക്കണം. പുരുഷന്മാർ ടീഷർട്ടുകൾ പൂർണ്ണമായി ഊരി മാറ്റാൻ പാടില്ല. സ്ലീവ്ലെസ് ടീഷർട്ടുകളും വിദ്വേഷ വാചകങ്ങൾ എഴുതിയ ടീഷർട്ടുകളും ധരിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
Comments