കെയ്‌റോ ; ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ആസ്വദിക്കുന്നതിൽ നിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്ന് അൽ ഖ്വയ്ദയുടെ ഭീഷണി .
അധാർമികരായ ആളുകളെയും സ്വവർഗരതിക്കാരെയും അഴിമതി വിതയ്‌ക്കുന്നവരെയും നിരീശ്വരവാദക്കാരെയും കൊണ്ടുവന്നതിന് അൽ ഖ്വയ്ദ ഖത്തറിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് . മുസ്ലീം രാജ്യങ്ങളിലെ അധിനിവേശത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഈ സംഭവം സഹായകമാവുമെന്നാണ് അൽ ഖ്വയ്ദയുടെ പ്രസ്താവന .
“ഞങ്ങളുടെ മുസ്ലീം സഹോദരങ്ങൾ ഈ പരിപാടി പിന്തുടരുന്നതിൽ നിന്നും അതിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.‘ എന്നാണ് അൽ ഖ്വയ്ദയുടെ സന്ദേശം .
ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പ് ഇസ്രയേൽ പ്രതിരോധ സേന മേധാവി നൽകിയിരുന്നു. മേഖലയിൽ അസ്ഥിരത പടർത്താനും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്ന് ഇറാൻ കണക്കുകൂട്ടുന്നതായി ഇസ്രയേൽ പ്രതിരോധ സേന മേധാവി മേജർ ജനറൽ അഹരൂൺ ഹലൈവ വ്യക്തമാക്കുന്നു
















Comments