റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ വൻ ഐഇഡി ശേഖരം കണ്ടെടുത്തു. അഞ്ച് കിലോ ഭാരമുള്ള ഐഇഡി പോലീസും സൈന്യവും സംയുക്തമായാണ് കണ്ടെടുത്തത്.
പ്രദേശത്ത് ഐഇഡി സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡെത്തി സ്ഫോടക വസ്തു നിർവീര്യമാക്കി.
കഴിഞ്ഞ ദിവസം ജമ്മുവിലെ സാംബ ജില്ലയിൽ നിന്നും ഐഇഡിയും തോക്കും മാഗസീനുകളും കണ്ടെടുത്തിരുന്നു. അതിർത്തി കടന്നെത്തിയ ഡ്രോൺ വഴി നിക്ഷേപിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് സുരക്ഷാ സേന. സീൽ ചെയ്ത പായ്ക്കറ്റിനുള്ളിലാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.
Comments