ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ഗ്രേ ലൈൻ സെക്ഷനിൽ ട്രെയിനുകൾ ഇന്ന് മുതൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ഓടി തുടങ്ങും. ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനത്തിലാകും ഇത് പ്രവർത്തിക്കുക. നജാഫ്ഫർഹിനും ധന്സ ബസ് സ്റ്റാൻഡിനും ഇടയിലാണ് ഗ്രേ ലൈൻ സെക്ഷൻ.
ഇരു വശങ്ങളിലേക്കും ഒരേ സമയം ട്രെയിൻ സർവീസ് നടത്തുന്നതിനാൽ തിരക്ക് കുറയ്‌ക്കാനും സമയം ലാഭിക്കാനും കഴിയും. തിരക്കേറിയ സമയങ്ങളിൽ ഇപ്പോൾ 12 മിനിറ്റ് സമയമാണ് ട്രെയിൻ ഓടിയെത്താൻ എടുക്കുന്നത്. എന്നാൽ ഇരു വശങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നതോടെ 7 മിനിറ്റ് 30 സെക്കൻഡും കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനാകും.
തിരക്കില്ലാത്ത സമയങ്ങളിൽ 12 മിനിറ്റും മതിയാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ 15 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ലൈനിലെ ട്രെയിനുകൾ നാല് മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്തെത്തുമെന്നും യാത്രയ്‌ക്കായി ആകെ എട്ട് മിനിറ്റെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ഈ വിഭാഗത്തിലെ സേവനങ്ങൾ മാനുവൽ മോഡിൽ സിംഗിൾ ലൈൻ വഴിയാണ് പ്രവർത്തിപ്പിച്ചിരുന്നത്.
















Comments