സാൻഫ്രാൻസിസ്‌കോ : മനുഷ്യരെ കൊല്ലാൻ വേണ്ടി റോബോട്ടുകളെ ഉപയോഗിക്കാൻ അനുമതി തേടി സാൻഫ്രാൻസിസ്‌കോ പോലീസ്. കൊടും കുറ്റവാളികളെ റോബോട്ടുകളെക്കൊണ്ട് കൊലപ്പെടുത്താനുള്ള അനുമതിയാണ് പോലീസ് വകുപ്പ് തേടുന്നത്.
കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ പൊതുജനങ്ങൾക്കും പോലീസിനും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ലീതൽ ഓട്ടോണോമസ് വെപ്പൺ സിസ്റ്റം സേനയുടെ ഭാഗമാക്കാനൊരുങ്ങുന്നത്. പോലീസ് സേന നിർദ്ദേശിച്ച ഈ നയം റൂൾസ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കി. ഇനി ഈ മാസം 29 ന് അവലോകനവും വോട്ടെടുപ്പും നടത്താനാണ് തീരുമാനം.
നിലവിൽ സാൻഫ്രാൻസിസ്‌കോ പോലീസ് ഡിപ്പാർട്മെൻറിൽ 17 റോബോട്ടുകളുണ്ട്. ബോംബ് ഭീഷണിയുള്ള സ്ഥലങ്ങളിൽ എത്തുന്നതിനും പോലീസിന് സാധിക്കാത്ത സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനുമാണ് ഇത്രയും നാൾ ഇത് ഉപയോഗിച്ചിരുന്നത്. മനുഷ്യർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ഇതുവരെ റോബോട്ടുകളെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇനി കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിന് റോബോട്ടുകളെ ഉപയോഗപ്പെടുത്താനാണ് തീരുമാനം എന്ന് പോലീസ് വകുപ്പ് അറിയിച്ചു.
















Comments