സാങ്കേതിക സർവ്വകലാശാല വിസി നിയമനം; സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സാങ്കേതിക സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ.ടി.യു താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ഗവർണർ മറുപടി നൽകിയത്.

സർക്കാർ ശുപാർശ ചെയ്തവർ വിസി ചുമതല നൽകാൻ അയോഗ്യരായിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വി.സിയുടെ പേര് തള്ളിയതെന്നും ഗവർണർ കോടതിയിൽ ബോധിപ്പിച്ചു.

സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ചാൻസലറോട് കോടതി ചോദിച്ചിരുന്നു. സിസ തോമസിന്റെ പേര് ആര് നിർദേശിച്ചുവെന്നും മറ്റ് വി.സിമാർ ഇല്ലായിരുന്നോയെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഗവർണർ ഇക്കാര്യം വിശദീകരിച്ചത്.

താൽക്കാലിക വിസി നിയമനത്തിന് യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന് സർക്കാർ വാദിച്ചു. പ്രോ വി.സിയെ ശുപാർശ ചെയ്യുക മാത്രമാണ് വൈസ് ചാൻസലർ ചെയ്യുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിയ്‌ക്ക് തുല്യമല്ലേയെന്ന് കോടതി ആരാഞ്ഞു. കാലയളവ് താൽക്കാലികമെന്ന വ്യത്യാസമല്ലെ ഉള്ളൂവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഒരാൾ ഒരു ദിവസം മാത്രമേ വിസിയുടെ പോസ്റ്റിൽ ഇരിക്കുന്നുളളൂവെങ്കിൽ പോലും അയാൾ വി.സി തന്നെയെന്ന് കോടതി നിരീക്ഷിച്ചു.

വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും വിസിയെ തെരഞ്ഞെടുക്കേണ്ടത് സൂഷ്മതയോടെ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സെലക്ഷൻ കമ്മിറ്റിയും സെർച്ച് കമ്മിറ്റിയും ചേർന്ന് പരിശോധന നടത്തിയതിന് ശേഷം വേണം തെരഞ്ഞെടുക്കാൻ. സിസ തോമസിന്റെ യോഗ്യതയല്ല പരിഗണിക്കുന്നത് മറിച്ച്, സീനിയോറിറ്റിയാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികൾക്കും സർവകലാശാലയ്‌ക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും വിദ്യാർത്ഥികളെകുറിച്ചാണ് ആശങ്കയെന്നും കോടതി പറഞ്ഞു.

Tags: ഹൈക്കോടതിഗവർണർവിസി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies