തിരുവനന്തപുരം ; സ്പോർട്സിനെ കായികരംഗവുമായി കൂട്ടിയിണക്കരുതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ . ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളികളഞ്ഞാണ് മന്ത്രിയുടെ വാക്കുകൾ .
‘ താരാരാധന കായിക പ്രേമികളുടെ വികാരമാണ് . സ്പോർട്സ് വേറെ മതം വെറെ .കായിഅ പ്രേമികളെ പ്രകോപിപ്പിക്കേണ്ട കാര്യമില്ല . ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. മതം അതിന്റെ വഴിക്കും സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെ‘ യെന്നും അബ്ദുറഹിമാൻ പറഞ്ഞു .
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല . ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം ഇങ്ങനെയായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.
















Comments