ന്യൂഡൽഹി: ഔറംഗസേബിനെയോ, ബാബറിനെയോ പ്രതിനിധീകരിക്കുന്ന ചരിത്രമേ അല്ല ഇന്ത്യയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലച്ചിത് ബർഫുകന്റെയും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിംഗ്, ദുർഗാദാസ് റാത്തോഡിന്റെയും ആണ് ഇന്ത്യൻ ചരിത്രം. ആ ഒരു വെളിച്ചത്തിൽ കാണാൻ നമ്മൾ ശ്രമിക്കണം. ലച്ചിത് ബർഫുകന്റെ ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു,
“ചരിത്രകാരന്മാരോട് വിനീതമായ അഭ്യർത്ഥന ‘ എന്ന ആമുഖത്തോടെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്താവന. “വിശ്വഗുരു” എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഇന്ത്യയെ പുതിയ വെളിച്ചത്തിൽ ചിത്രീകരിക്കേണ്ടതുണ്ട് . മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ ചെറുക്കാൻ അസമിന് കഴിഞ്ഞത് ലച്ചിത് ബർഫുകന്റെ ധീരത കൊണ്ടാണ് – അദ്ദേഹം പറഞ്ഞു.
നമ്മുടെ ചരിത്രത്തെ, അറിയപ്പെടാത്ത നായകന്മാരെ വെളിച്ചത്ത് കൊണ്ടുവരാൻ പ്രധാനമന്ത്രി എപ്പോഴും ശ്രമിക്കുന്നു . .ലച്ചിത് ബർഫുകന്റെ അഭിമാനമായ ഇതിഹാസം രാജ്യത്തിന് മുന്നിൽ എത്തിക്കാനുള്ള എളിയ പരിശ്രമമാണിത്. എന്നാൽ ഇതിനു സർക്കാരിന്റെ ശ്രമങ്ങൾ മാത്രം പോരാ, ജനങ്ങളുടെയും ചരിത്രകാരന്മാരുടെയും കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
















Comments