ശ്രീനഗർ: ജമ്മുവിൽ വൻ ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കി സുരക്ഷാ സേന. പ്രഷർ കുക്കറിനുള്ളിൽ ഘടിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ 44 രാഷ്‌ട്രീയ റൈഫിൾസും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുക്കറിൽ ഘടിപ്പിച്ച നിലയിൽ ഐഇഡി കണ്ടെടുത്തത്.
സ്‌ഫോടക വസ്തു കണ്ടെടുത്തതിന് പിന്നാലെ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം റംബാൻ ജില്ലയിൽ മിനി ബസിൽ നിന്നും ഐഇഡി കണ്ടെടുത്തിരുന്നു. പോലീസും സിആർപിഎഫും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. തുടർന്ന് ബോംബ് നിർവീര്യ സ്‌ക്വാഡ് സംഘമെത്തി സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കിയിരുന്നു.
ട്രക്ക് ,ടാക്‌സി ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അവരുടെ വാഹനങ്ങൾ നിരന്തരം പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റിക്കി ബോംബാക്രമണങ്ങളെ തടയുന്നതിനാണ് സുരക്ഷാ സേന ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Comments