ഷിംല : ഹിമാചൽ പ്രദേശിലെ മണാലിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മണാലിയിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇരുവരും. ഡൽഹിയിൽ നിന്നാണ് നേരെ മണാലിയിലേക്ക് എത്തിയത്. മരിച്ച മലപ്പുറം സ്വദേശി ഡോക്ടറാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.
















Comments