വാലുമായി പെൺകുഞ്ഞ് ജനിച്ചു; 5.7 സെ.മീ നീളം; പിന്നീട് സംഭവിച്ചത്..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

വാലുമായി പെൺകുഞ്ഞ് ജനിച്ചു; 5.7 സെ.മീ നീളം; പിന്നീട് സംഭവിച്ചത്..

Baby girl born with 2-inch-long tail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന് വാൽ മുളയ്‌ക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ രണ്ടിഞ്ച് നീളമുള്ള ഒരു വാലുമായാണ് മെക്‌സിക്കോയിൽ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. നുവേവോ ലിയോൺ നഗരത്തിലുള്ള ആശുപത്രിയിൽ വച്ച് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുത്തു.

5.7 സെന്റിമീറ്റർ നീളമുള്ള വാലാണ് കുഞ്ഞിനുള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്ത് ഇതുവരെ 200ൽ താഴെ മാത്രമാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുളളത്.. മെക്‌സിക്കോയിൽ റെക്കോർഡ് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണിതെന്നും ഡോക്ടർമാർ പറയുന്നു.

വളരെയധികം മിനുസമുള്ള, അറ്റം കൂർത്ത വാലാണ് കുഞ്ഞിന് കാണപ്പെട്ടത്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടർമാർ ചെറിയൊരു സൂചി കൊണ്ട് വാലിൽ കുത്തി നോക്കിയിരുന്നു. കുഞ്ഞിന് വാൽ അനുഭവപ്പെടുന്നുണ്ടോയെന്ന് അറിയാനായിരുന്നു ഇത് ചെയ്തത്. ഇപ്രകാരം ചെയ്തപ്പോൾ കുഞ്ഞ് കരഞ്ഞുവെന്ന് ഡോക്ടർമാർ അറിയിച്ചു,.

കുഞ്ഞ് ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ വാൽ നീക്കം ചെയ്തു. മറ്റ് സങ്കീർണതകൾ ഒന്നും ഉണ്ടായില്ലെന്നും അന്നേദിവസം തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്തുവെന്നും ഡോക്ടർമാർ പറയുന്നു.

പേശികളും രക്തക്കുഴലുകളും ഞരമ്പുകളുമെല്ലാം അടങ്ങുന്നതായിരുന്നു വാൽക്കഷ്ണമെന്ന് പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം വാലിൽ എല്ല് ഇല്ലെന്നും ഡോക്ടർമാർ പറയുന്നു. സാധാരണ മൃഗങ്ങൾക്ക് ഉണ്ടാകുന്ന വാലിന് സമാനമായത് തന്നെയാണ് കുഞ്ഞിനുമുണ്ടായിരുന്നത്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ മനുഷ്യന് വാലുണ്ടാകുന്നതെന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. 2017ലെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെ 195 പേരാണ് വാലുമായി ജനിച്ചിട്ടുള്ളത്. 7.9 ഇഞ്ച് നീളമുള്ള വാലാണ് ഇതിൽ ഏറ്റവും വലുത്. കൂടുതലും ആൺകുഞ്ഞുങ്ങളിലാണ് വാലുകൾ കാണപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും തലച്ചോർ സംബന്ധമായ തകരാറുകൾ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്.

Tags: childGirltail
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies