വെനസ്വേല: മലാശയത്തിനുള്ളിൽ ബിയർ കുപ്പിയുമായി ആശുപത്രിയിലെത്തി വയോധികൻ. വെനസ്വേലയിലെ പാലോ നീഗ്രോയിൽ നിന്നുള്ള 79-കാരനാണ് ബിയർ കുപ്പി പുറത്തെടുക്കാനാകാതെ ആശുപത്രിയെ സമീപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരാണ് ഇതുചെയ്തതെന്ന് വയോധികൻ ഡോക്ടർമാരോട് പറഞ്ഞു.
അസഹനീയമായ വേദനയുമായാണ് 79-കാരൻ ആശുപത്രിയെ സമീപിച്ചത്. തുടർന്ന് സ്‌കാനിംഗും മറ്റ് പരിശോധനകളും നടത്തിയ ശേഷം അടിയന്തിരമായി ശസ്ത്രക്രിയ നടത്തി മലാശയത്തിൽ നിന്നും ബിയർ കുപ്പി പുറത്തെടുത്തു. പാലോ നീഗ്രോയിലെ ലാ ഒവല്ലെറ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
വീട്ടിലേക്ക് മൂന്ന് കള്ളന്മാർ അതിക്രമിച്ച് കയറി. എന്നാൽ വിലപിടിപ്പുള്ള ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല. തുടർന്ന് പ്രകോപിതരായ മൂന്നംഗ സംഘം ചേർന്ന് തന്റെ മലാശയത്തിലേക്ക് ബിയർകുപ്പി കയറ്റി സ്ഥലം വിടുകയായിരുന്നു എന്നാണ് വയോധികൻ പറയുന്നത്.
ഇത്തരത്തിൽ മലാശയത്തിനുള്ളിലേക്ക് എന്തെങ്കിലും വസ്തുക്കൾ കടത്തിയാൽ അത് ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കാറുണ്ട്. എന്നാൽ 79-കാരന് സംഭവിച്ചത് തീർത്തും അപകടരമായ വിധത്തിലാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്നും ലാ ഒവല്ലെറ ആശുപത്രിയിലെ വിദഗ്ധ സംഘം പ്രതികരിച്ചു. നിലവിൽ വയോധികന്റെ ആരോഗ്യനില തൃപ്തികരമാണ്.
















Comments