ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ്-3, ഭൂട്ടാൻസാറ്റ് തുടങ്ങി എട്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം വിജയകരമായതിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. ഭൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി ആന്റ് ടെലികോമിനെയും ഇസ്രോയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉഭയകക്ഷി സഹകരണത്തിൽ നാഴികക്കല്ലാണ് കൈവരിച്ചതെന്നും മോദി പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി-സി 54 ഇന്ത്യ-ഭൂട്ടാൻസാറ്റും മറ്റ് ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. ഭൂട്ടാൻ ഇൻഫോർമേഷൻസ് ആന്റ് കമ്യൂണിക്കേഷൻസ് മന്ത്രി ലിയേൺപോ കർമ്മ ഡോണൻ വാംഗ്‌സിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവും 18 അംഗ മാദ്ധ്യമ പ്രതിനിധി സംഘവും വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
India Bhutan Satellite is a testament to our special relationship with the people of Bhutan. I commend @dittbhutan and @isro on the successful launch of this jointly developed satellite. @PMBhutan https://t.co/bWbFgRVLkp
— Narendra Modi (@narendramodi) November 26, 2022
ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6. ഭൂട്ടാന്റെ ഉപഗ്രഹങ്ങൾ, പിക്‌സൽ വികസിപ്പിച്ചെടുത്ത ആനന്ദ് എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുതു സ്‌പേസിന്റെ തൈബോൾട്ട്, യുഎസിലെ ആസ്‌ട്രോക്‌സ്റ്റിന്റെ നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഭ്രമണപഥത്തിലെത്തിയത്.
















Comments