ദോഹ: ലോകകപ്പ് ഫുട്‌ബോളിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഒരേ നാട്ടുകാർ പോലും പല രാജ്യങ്ങളെയാകും പിന്തുണയ്‌ക്കുക. ഒരു വീട്ടിലെ കുടുംബാംഗങ്ങൾ പോലും വ്യത്യസ്ത രാജ്യങ്ങളുടെ ആരാധകരാകാം. എന്നിരുന്നാലും സ്വന്തം നാട്ടിലെ ഫുട്‌ബോൾ താരങ്ങൾ ലോകകപ്പിൽ മത്സരിക്കുമ്പോൾ സാധാരണയായി ആ രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകും. സ്വന്തം ടീമിന് പിന്തുണ നൽകാതെ മറ്റൊരു രാജ്യത്തെ പിന്തുണയ്‌ക്കുന്നത് അൽപം മോശപ്പെട്ട കാര്യമായാണ് ചിലർ വിലയിരുത്തുന്നത്. എന്നാൽ ഫുട്‌ബോൾ ഭ്രമം ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തിരുത്തിക്കുറിക്കുന്നതാണെന്ന് തെളിയിക്കുകയാണ് ഖത്തറിൽ നിന്നുള്ള ഈ കാഴ്ച.
കഴിഞ്ഞ ദിവസമായിരുന്നു സൗദിയും പോളണ്ടും തമ്മിൽ മത്സരമുണ്ടായത്. ആദ്യ മത്സരത്തിൽ അർജ്ജന്റീനയെ മുട്ടുകുത്തിച്ച സൗദി അറേബ്യ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പോളണ്ടിനോട് 2-0 നായിരുന്നു സൗദി അടിയറവ് പറഞ്ഞത്. ഇതിനിടെ കാണികളിലുണ്ടായിരുന്ന സൗദി ആരാധകൻ ടീ-ഷർട്ട് വലിച്ചൂരിയതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയും സിയെലെൻസ്‌കിയുമായിരുന്നു പോളണ്ടിന് വേണ്ടി ഗോൾ നേടിയത്. ഇതിനിടെ സൗദി ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. 80-ാം മിനിറ്റിലായിരുന്നു ലെവൻഡോവ്‌സ്‌കിയുടെ ക്ലാസിക് ഗോൾ. രണ്ടാമതും വലകുലുക്കിയതോടെ സൗദിയുടെ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
ഇതോടെയാണ് സൗദി ആരാധകന്റെ വൈറലായ ടീ-ഷർട്ട് മാറ്റം. സൗദി അറേബ്യയ്‌ക്ക് പിന്തുണ നൽകുന്ന ടീ-ഷർട്ട് ധരിച്ചെത്തിയ യുവാവ് ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ അത് വലിച്ചൂരി. കീഴെ പോളണ്ടിന് പിന്തുണ നൽകുന്ന ടീ-ഷർട്ട് യുവാവ് ധരിച്ചിരുന്നു. ലെവൻഡോസ്‌കിയുടെ പേരിലുളള ടീഷർട്ടായിരുന്ന അത്.
നിമിഷ നേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. ലോകകപ്പ് ഫുട്‌ബോൾ കാഴ്ചകൾക്ക് വലിയ ആരാധകരാണ് എന്നുള്ളതുകൊണ്ട് തന്നെയാണ് ഒറ്റ ഗോൾ കൊണ്ട് പോളണ്ടിന് പിന്തുണ നൽകിയ സൗദി ആരാധകൻ വൈറലാകാൻ കാരണമായത്.
A fan wearing a Saudi Arabia jersey reveals a Lewandowski jersey underneath 😂 pic.twitter.com/S6TAI4ckKf
— Sammy Dj (@Adomako11593387) November 26, 2022














Comments