ഓന്ത് മാറുമോ ഇതുപോലെ! ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ ടീ-ഷർട്ട് മാറ്റി സൗദി ആരാധകൻ; വൈറലായി വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ഓന്ത് മാറുമോ ഇതുപോലെ! ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ ടീ-ഷർട്ട് മാറ്റി സൗദി ആരാധകൻ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഒരേ നാട്ടുകാർ പോലും പല രാജ്യങ്ങളെയാകും പിന്തുണയ്‌ക്കുക. ഒരു വീട്ടിലെ കുടുംബാംഗങ്ങൾ പോലും വ്യത്യസ്ത രാജ്യങ്ങളുടെ ആരാധകരാകാം. എന്നിരുന്നാലും സ്വന്തം നാട്ടിലെ ഫുട്‌ബോൾ താരങ്ങൾ ലോകകപ്പിൽ മത്സരിക്കുമ്പോൾ സാധാരണയായി ആ രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകും. സ്വന്തം ടീമിന് പിന്തുണ നൽകാതെ മറ്റൊരു രാജ്യത്തെ പിന്തുണയ്‌ക്കുന്നത് അൽപം മോശപ്പെട്ട കാര്യമായാണ് ചിലർ വിലയിരുത്തുന്നത്. എന്നാൽ ഫുട്‌ബോൾ ഭ്രമം ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തിരുത്തിക്കുറിക്കുന്നതാണെന്ന് തെളിയിക്കുകയാണ് ഖത്തറിൽ നിന്നുള്ള ഈ കാഴ്ച.

കഴിഞ്ഞ ദിവസമായിരുന്നു സൗദിയും പോളണ്ടും തമ്മിൽ മത്സരമുണ്ടായത്. ആദ്യ മത്സരത്തിൽ അർജ്ജന്റീനയെ മുട്ടുകുത്തിച്ച സൗദി അറേബ്യ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പോളണ്ടിനോട് 2-0 നായിരുന്നു സൗദി അടിയറവ് പറഞ്ഞത്. ഇതിനിടെ കാണികളിലുണ്ടായിരുന്ന സൗദി ആരാധകൻ ടീ-ഷർട്ട് വലിച്ചൂരിയതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയും സിയെലെൻസ്‌കിയുമായിരുന്നു പോളണ്ടിന് വേണ്ടി ഗോൾ നേടിയത്. ഇതിനിടെ സൗദി ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. 80-ാം മിനിറ്റിലായിരുന്നു ലെവൻഡോവ്‌സ്‌കിയുടെ ക്ലാസിക് ഗോൾ. രണ്ടാമതും വലകുലുക്കിയതോടെ സൗദിയുടെ പരാജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.

ഇതോടെയാണ് സൗദി ആരാധകന്റെ വൈറലായ ടീ-ഷർട്ട് മാറ്റം. സൗദി അറേബ്യയ്‌ക്ക് പിന്തുണ നൽകുന്ന ടീ-ഷർട്ട് ധരിച്ചെത്തിയ യുവാവ് ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ അത് വലിച്ചൂരി. കീഴെ പോളണ്ടിന് പിന്തുണ നൽകുന്ന ടീ-ഷർട്ട് യുവാവ് ധരിച്ചിരുന്നു. ലെവൻഡോസ്‌കിയുടെ പേരിലുളള ടീഷർട്ടായിരുന്ന അത്.

നിമിഷ നേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. ലോകകപ്പ് ഫുട്‌ബോൾ കാഴ്ചകൾക്ക് വലിയ ആരാധകരാണ് എന്നുള്ളതുകൊണ്ട് തന്നെയാണ് ഒറ്റ ഗോൾ കൊണ്ട് പോളണ്ടിന് പിന്തുണ നൽകിയ സൗദി ആരാധകൻ വൈറലാകാൻ കാരണമായത്.

വൈറലായ വീഡിയോ ഇതാ..

A fan wearing a Saudi Arabia jersey reveals a Lewandowski jersey underneath 😂 pic.twitter.com/S6TAI4ckKf

— Sammy Dj (@Adomako11593387) November 26, 2022

 

 

Tags: FIFA2022polandSaudi Arabia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies