ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ വനിതാ ഡോക്ടറായ ജമീല,ഖലീൽ ഐമാൻ എന്നിവർക്കെതിരെയാണ് കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു റിലീജിയൻ ബിൽ 2022 പ്രകാരം കേസെടുത്തിരിക്കുന്നത്.
പ്രതികളിലൊരാളായ ഖലീലിന്റെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്ന് പെൺകുട്ടി തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാറുണ്ടായിരുന്നു. ഖലീൽ അവളുമായി സൗഹൃദത്തിലാകുകയും 2021-ൽ അവൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.തുടർന്ന് ഖലീൽ പെൺകുട്ടിയെ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി, അവിടെ നിസ്‌കരിക്കാനും ഖുർആൻ പാരായണം ചെയ്യാനും നിർബന്ധിച്ചു.
പിന്നാലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പേര് ആയിഷ എന്നാക്കി മാറ്റി.തുടർന്ന് ഡോ. ജമീലയുടെ വീട്ടിൽ വേലിക്കാരിയാക്കി. ഇവിടെ വെച്ച് ഹിജാബ് ധരിക്കാനും മുസ്ലീം മതം സ്വീകരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ബന്ധുവായ ഐമാനും ഇവരോടൊപ്പം കൂടിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
Comments